Sunday, April 3, 2016

ക്രികെറ്റും ദേശീയതയും .


അങ്ങനെ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് സെമി ഫൈനൽ മത്സരവും കഴിഞ്ഞിരിക്കുന്നു , വീറോടെ പൊരുതി എങ്കിലും ഭാഗ്യദേവത  കരീബിയക്കാരുടെ ഒപ്പം ആരുന്നു എന്ന് വേണം അനുമാനിക്കാൻ . വന്ഖാടെയുടെ പച്ചപ്പിൽ വീണുടഞ്ഞത് ദശലക്ഷങ്ങളുടെ പ്രാർഥനയും പ്രതീക്ഷകളും ആയിരുന്നു . മത്സരം കഴിഞ്ഞു കണ്ണീരോടെ തലതാഴ്ത്തി മടങ്ങുന്ന ടീമിന്റെ ഇതേവരെ ഉള്ള പ്രകടനത്തിൽ നെടുംതൂൺ ആയി നിന്ന വിരാട് കോഹ്ലിയുടെ ഹൃദയസ്പർശി ആയ ചിത്രം ക്രികെറ്റ്  എന്താണെന്ന് അറിയാത്തവരെ പോലും ഈറനണിയിക്കാൻ പോന്നതാണ്


പലയിടത്തും പറഞ്ഞു കേൾക്കാറുള്ളതാണ് ഭാഷ,മത,സംസ്കാര വൈവിദ്യവും ഉപദേശീയതകൾ കൊണ്ട് സമ്പന്നവും ആയ   ഇന്ത്യ പോലെ ഒരു രാഷ്ട്രത്തെ ഒരുമിപ്പിച്ചു നിർത്തുന്ന രണ്ടു ഘടകങ്ങളിൽ ഒന്നാണ് ക്രികെറ്റ്  എന്ന് , മറ്റൊന്ന് ബോളിവുഡും .ആമുഖം അവസാനിപ്പിച്ചു കാര്യത്തിലേക്ക് കടക്കാം . ക്രികെറ്റ്  രാജ്യത്ത് ഏറ്റവു പ്രചാരം ഉള്ള കായിക വിനോദം ആണ് .

കൌമാരത്തിൽ ക്രികെറ്റ്  എന്നാൽ അടക്കാൻ ആവാത്ത ആവേശം ആയിരുന്നു .സച്ചിനും സെവങ്ങും ,ദ്രാവിഡും ഒക്കെ അടങ്ങുന്ന താര സമ്പന്നമായ ഒരു സ്വപ്ന നിര കളിച്ച കാലഘട്ടത്തിൽ ജനിക്കാനയത് മഹാഭാഗ്യം ആയി കരുതി പോന്ന ലക്ഷകണക്കിന് കൌമാരക്കാരിൽ ഒരാൾ ആയിരുന്നു നമ്മളും .TV  ക്ക് മുന്നിൽ പ്രാർത്ഥ നയോടെ ഇരുന്ന കാലം .എത്ര മാറിയിരിക്കുന്നു ക്രികെറ്റിനോടുള്ള കാഴ്ച്ചപാട്‌ എന്നാലോചിച്ചു ആശ്ച്ചര്യപെടാറുണ്ട് ഇപ്പോൾ .പത്രം മറിച്ചു നോൽക്കുമ്പോൾ അവസാന പേജിലെ തലകെട്ടിൽ ഒതുങ്ങും ഇപ്പോഴത്തെ ക്രികെറ്റിനെ കുറിച്ചുള്ള അറിവ്.

ഇന്നലെ കണ്ട രണ്ടു വാർത്തകൾ ആണ് ഈ കുറിപ്പ് എഴുതാൻ ഇടയാക്കിയത് . ഒന്ന് അങ്ങ് വടക്ക് , കാശ്മീരിൽ നിന്നാണ് , NIT  ശ്രീനഗറിൽ  നിന്ന് , ഇന്ത്യ വിണ്ടീസ് കളിക്കിടെ വിണ്ടീസിനു ജയ്‌ വിളിച്ച കാശ്മീരികളും , അതിനെ എതിർത്ത  മറ്റു വിദ്യാർത്ഥികളും തമ്മിൽ ഉള്ള സംഘര്ഷം മൂർധന്യാവസ്തയിൽ എത്തിയത് മൂലം കോളേജ് അനിശ്ചിത കാലതെക് അടച്ചിടുക ആണെന്ന വാർത്ത.മറ്റൊന്ന്  അങ്ങ് കിഴക്ക് , ബംഗ്ലാദേശീന്നാണ് ,ഇന്ത്യ പരാജ യപെട്ടതിൽ ആഹ്ലാദം പ്രകടിപിച്ചു മുഷ്ഫിക്കർ രഹീം ഇട്ട സ്റ്റാസും അതിനു ഇന്ത്യക്കാരുടെ പൊങ്കാലയും .

ക്രികെറ്റിൽ ജയ്‌ വിളിക്കുന്നത്‌ ആണോ രാജ്യസ്നേഹത്തിന്റെ അടിസ്ഥാനം  എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ട് ഉണ്ട്. ഫുട്ബോളിൽ നമ്മൾ അർജെന്റീനക്കും ബ്രസീലിനും , ജെർമനിക്കും വേണ്ടിയും ആർത്തു വിളിക്കുമ്പോൾ ആരും രാജ്യ ദ്രോഹി പട്ടം ചാർത്തി കൊടുക്കാറില്ലലോ , പിന്നെ എങ്ങനെ ആണ്  ക്രികെറ്റ് വ്യത്യസ്തം ആകുന്നതു ?

ഈ അളവുകോൽ വെച്ചാണ് എങ്കിൽ ഞാനും രാജ്യദ്രോഹി പട്ടത്തിനു അർഹൻ ആണെന്ന് തോനുന്നു , കാരണം ഇപ്പോൾ ഒരിക്കൽ പോലും ക്രികെറ്റിൽ ഇന്ത്യ ജയിക്കണം എന്ന ആഗ്രഹം ഉണ്ടാക്കാൻ കഴിയുന്നില്ല , എത്ര ആത്മാർത്ഥം ആയി ആഗ്രഹിച്ചിട്ടും .ആ നിലവാരത്തിലേക്ക് എത്തിച്ച കാര്യങ്ങൾ തീർത്തും സാമ്പത്തിക പരം ആണ് താനും .

ഒരിക്കെലെങ്കിലും , ഇത് വായിക്കുന്ന ഒരാളെങ്കിലും ആലോചിക്കാർ ഇല്ലേ 120 കോടി ജനങ്ങൾ അധിവസിക്കുന്ന രാജ്യം ആയിട്ടും ലോകന്തര മേള ആയ ഒളിമ്പിക്സിൽ നമ്മുടെ മെഡൽ ശേഖരം എന്ത് കൊണ്ടാണ് എപ്പോഴും ഒറ്റ അക്കത്തിൽ ആയി പോകുന്നത് എന്ന് . വയനാടിന്റെ അത്ര പോലും ജനസംഖ്യ ഇല്ലാത്തതും , ആലപുഴയുടെ  അത്ര പോലും വിസ്താരം ഇല്ലതുമായ ദ്വീപ സമൂഹങ്ങളും . പട്ടിണിയോടു മല്ലിട്ട് ജീവിതം തള്ളി നീക്കുന്ന സബ് സഹാറൻ രാജ്യങ്ങളും വരെ എന്ത് കൊണ്ടാണ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ മുകളിൽ എത്തുന്നത്‌ എന്ന് ?
ഉത്തരം ഒന്നേയുള്ളൂ , കായിക മേഖലയിലെ കെടുംകാര്യസ്ഥതയും , ക്രികെറ്റിനു കൊടുക്കുന്ന അമിത പ്രാധാന്യവും തന്നെ .

IPL  കൂടെ എത്തിയതോട്  കൂടി ധനാട്യമായി ഇന്ത്യൻ ക്രികെറ്റ് , കള്ള പണകാരുടെയും  വാതു വെപ്പ് കാരുടെയും  വിഹാര കേന്ദ്രവും ആയി .പണം എറിഞ്ഞു കളിക്കുന്ന ക്രിറ്റിന്റെ പുറത്തും ഇന്ത്യക്ക് ഒരു കായിക ലോകം ഉണ്ട് എന്ന് പലരും മറക്കുന്നു . ഒളിമ്പിക്സോ , ഏഷ്യൻ ഗയ്മ്സോ , കോമൺ  വെൽത്ത് ഗെയിമ്സോ വാന്നാൽ മാത്രം നമ്മളും മാധ്യമങ്ങളും മാത്രം ഓർത്തെടെക്കുന്ന കുറെ ആത്മാക്കൾ ഉണ്ട് ഇവിടെ .എന്നേലും ആവരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാനോ , അവർക്ക് പരിശീലനത്തിന് ആവിശ്യംമായ ആയ സഹായങ്ങൾ ചെയ്തു കൊടുക്കാനോ ക്രികെറ്റിന്റെ അതി പ്രേസരതിനടയിൽ നമ്മൾ ശ്രേമിചിട്ടുണ്ടോ ? ഉണ്ടായിരുന്നു എങ്കിൽ ഒളിമ്പിക് ഗ്രാമങ്ങളിൽ ത്രിവർണ്ണ പതാക പാറി പറന്നെനെ , അത് കണ്ടു മനസ്സിൽ നിന്ന് സ്വതസിദ്ധമായി വരേണ്ടത് ആണ് രാജ്യതെകുറിച്ചുള്ള അഭിമാനം , അല്ലാതെ അഞ്ചും മൂന്നും എട്ടു പേർ കളിക്കുന്ന, അന്താരാഷ്ട്ര വിനോദം എന്ന് ഇപ്പോഴും കുറെ പേർ വിശ്വസിക്കുന്ന ഒരു കളിയിൽ , ഒരാൾ പന്ത് ബൌണ്ടറി കടത്തിയാൽ മാത്രം ഉണരേണ്ടത് അല്ല രാജ്യ സ്നേഹം ,അത് കണ്ടു രൊമാഞ്ച പുളകിതൻ ആവത്തവൻ രാജ്യ ദ്രോഹിയും അല്ല


അത് കൊണ്ട് ഇന്ത്യ ലോക കപ്പ്ന്റെ ഫൈനലിൽ എത്താതെ പുറത്തു പോയതിൽ  ആതമാർത്മായി സന്തോഷിക്കുന്നു . ജനങ്ങൾക്ക്‌ അവകാശപെട്ട , അവരുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും വിനിയോഗിക്കപെടെണ്ട നികുതി പണം , കളിയിലൂടെയും പരസ്യത്തിലൂടെയും കിട്ടിയ പണം കൊണ്ട് കോടീശ്വരൻ മാരായ ,  നികുതി വെട്ടിപിനു കുപ്രസിദ്ധി ആര്ജിച്ചവരും ആ കൂട്ടത്തില ഉണ്ട് താനും ,ക്രികെറ്റു കളിക്കാർക് പ്രോത്സാഹന സമ്മാനം ആയി കൊടുക്കാൻ  മത്സരിക്കുന്ന സർക്കാരുകൾ ഉള്ള ഈ രാജ്യത്ത് അത് തെറ്റാണ്‌ എന്ന് പറയുന്നത് ചിലപ്പോൾ രാജ്യദ്രോഹത്തിന്റെ പരിധിയിൽ ചേർത്തപെട്ടേക്കാം .ഇന്ത്യൻ കായിക മേഖല എന്നാൽ ക്രികെറ്റു  മാത്രം അല്ല എന്ന് ഭരണാധികാരികളും , വിവിഡ കായിക സംഘടനകളുടെ തലപത്തു ഇരിക്കുന്ന രാഷ്ടീയ  മേലാളന്മാരും അവരുടെ ഉപജാപ സംഘങ്ങൾക്കും  എന്ന് ബോധോദയം ഉണ്ടാവുന്നോ അന്നേ രാഷ്ട്രത്തിന്റെ കായിക പുരോഗതി സാധ്യം ആവും . ഇനിയൊരു ഒളിമ്പിക്സ് വേദിയിൽ നിന്ന് കൂടെ തല താഴ്ത്തി  മടങ്ങാതിരികട്ടെ എന്ന് പ്രതീക്ഷിക്കുന്നു ,ശുഭ പര്യവസാനം 

Monday, March 21, 2016

വിശ്വമാഹാകവിയുടെ ആത്മാവ് ഉറങ്ങുന്ന ശാന്തിനികേതനിലെക്കുള്ള ഒരു ചെറുയാത്ര .
രണ്ടു വർഷം മുൻപ് വംഗ നാട്ടിൽ എത്തിയപ്പോൾ മുതൽ ഉള്ള ആഗ്രഹം ആയിരിന്നു ഇവിടുന്നു പോകുന്നതിനു മുൻപ് മഹാകവി ടാഗോറിന്റെ ജീവിതവും , കവിതയും ഒക്കെയായി ഇടപിഴകി കിടക്കുന്ന ശാന്തിനികേതൻ ആശ്രമവും , അദ്ദേഹം സ്ഥാപിച്ച , ഇന്ന് കേന്ദ്ര സർവ്വകലാശാല ആയി പരിണാമം പ്രാപിച്ച, വിശ്വഭാരതി യൂണിവെർസിട്ടിയും ഒരിക്കെലെങ്കിലും സന്ദർശിക്കുക എന്നത്. കാര്യമായി പ്ലാനിംഗ് ഒന്നും ഇല്ലാതെ ആണ് പുറപെട്ടത്.
ഖരഗ്പുരിൽ നിന്ന് ,പുലർച്ചെ എത്തിയ സാംബല്പുർ എക്സ്പ്രെസ്സിൽ ഹൌറ വരെ , പിന്നീട് അവിടുന്നുള്ള 8:30 നു ഉള്ള സിയോരി ഇന്റർസിറ്റി എക്സ്പ്രെസ്സ്,പതിവ് പോലെ അര മണിക്കൂർ താമസിച്ചു ബോല്പുർ ലക്ഷ്യമാക്കി ചലിച്ചു തുടങ്ങി .പശ്ചിമ ബംഗാളിലെ വ്യാവസായിക നഗരങ്ങളിൽ ഒന്നായ ഹൌറ പിന്നിട്ട് തീവണ്ടി വടക്കോട്ട് ചലിക്കുംതോറും , ബംഗാളിലെ സ്ഥിരം കാഴ്ച്ച ആയ പാടങ്ങളും , അങ്ങിടവിട്ടു ചെറിയ കുളങ്ങളും .ആലപ്പുഴയുടെ ഭൂപ്രകൃതിയും ആയി ഒത്തിരിയേറെ സമാനതകൾ ഉണ്ട് വംഗനാടിനു.നാട്ടിലെ പോലെ ഉപയോഗ ശൂന്യമായ കുളങ്ങൾ അല്ല ഇവിടെ , അവർ അത് നല്ല പോലെ പരിപാലിക്കുന്നുണ്ട് . ഒരു പക്ഷെ അതായിരിക്കാം അവരുടെ ഏക ജലാസ്ത്രോതസ്സ് എന്ന് തോനുന്നു . തിരഞ്ഞെടുപ്പ് സമയം ആയോണ്ട് ആണെന്ന് തോനുന്നു , പിന്നിട്ട കവലകളിൽ ഒക്കെ ത്രിണമൂലിന്റെ കോടികൾ മാത്രം. ഹൂഗ്ലിയും ,ബർധമാനും പിന്നിട്ട് ഏകദേശം പന്ത്രണ്ട് മണിയോടെ വണ്ടി ബോല്പൂരിൽ എത്തി .
വരുന്നിടത്ത് വച്ച് കാണാം എന്ന രീതിയിൽ തട്ടികൂട്ടിയ യാത്ര ആയോണ്ട് അവിടിന്നു എങ്ങട് പോണം എന്നോ എങ്ങനെ പോണം എന്നോ വല്യ നിശ്ചയം ഇല്ലായിരുന്നു. വിശ്വ- ഭാരതിക്ക് വിടാൻ പറഞ്ഞു 50 രൂപക്ക് ഒരു e -റിക്ഷയിൽ കയറി. ഇവിടെ മൊത്തം e - റിക്ഷകളുടെ അപ്രമാദിത്വം ആണ് ഇപ്പോൾ . ഒരുകാലത്ത് ബംഗാളിന്റെ മുഖമുദ്ര ആയിരുന്ന ,പ്രാകൃതം എന്ന് നമ്മൾ കരുതിപോന്ന ആളുകൾ വലിക്കുന്ന സൈക്കിൾ റിക്ഷകൾ പതിയെ പതിയെ വിസ്മ്രിതിയിലേക്കുള്ള പാതയിൽ ആണ് .അതെ , ബംഗാളും പുരോഗമനത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും പാതയിൽ ആണ് . നമ്മടെ നാട്ടിലും ഇപ്പോഴത്തെ റിക്ഷകൾക്ക് പകരം e - റിക്ഷകൾ വ്യാപകം ആയാൽ അന്തരീക്ഷ മലിനീകരണം തെല്ലൊരു അളവോളം കുറയുമായിരിക്കും .
നമ്മുടെ ഡ്രൈവർ , 700 രൂപയ്ക്കു സ്ഥലം മൊത്തം കാണിക്കാം എന്ന് ഒരു ഓഫർ ഇട്ടു . പേശി പേശി 400 എത്തിച്ചു. അങ്ങനെ യാത്ര തുടങ്ങി .ഡ്രൈവർ , രഘുവീർ ദാസ് എന്നോ മറ്റോ ആണ് പേര് പറഞ്ഞത് , ഓർക്കുന്നില്ല , ബംഗാളിൽ പിന്നെ പേരിനു വല്യ കാര്യം ഒന്നും ഇല്ല ,എല്ലാരും ദാദയും ദീദിയും ആണിവിടെ , പ്രായഭേദമന്യേ . ബോല്പൂർ മാർക്കെറ്റ് പിന്നിട്ട് കൊവായി നദി ലക്ഷ്യമാക്കി വണ്ടി ഏതോ ഗ്രാവേൽ പാതയിലേക്ക് തിരിച്ചു . മുറി ഹിന്ദിയിൽ ആൾ ടാഗോറും ആയി ബന്ധപെട്ട കുറേ കാര്യങ്ങൾ വണ്ടി നിർത്തി ചൂണ്ടി കാണിക്കുകയും പറഞ്ഞു തരുകയും ഒക്കെ ചെയ്യുന്നുണ്ടാരുന്നു .നമുക്കും ഹിന്ദി അത്രക്കങ്ങട് വഴങ്ങാതോണ്ട് മിക്കതിനും തലയാട്ടി കൊടുക്കുക മാത്രേ വഴി ഉണ്ടായിരുന്നുള്ളൂ .
കൊവായി നദീതീരം ആയിരുന്നു പ്രഥമ ലക്ഷ്യസ്ഥാനം . താപനില കൂടിവരുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട് ,നദി വറ്റി വരണ്ടിരിക്കുന്നു . നദിക്കരയിൽ ഒരു സൈൻ ബോർഡു കണ്ടു അതിനെ ടാഗോറും ആയി ബെന്ധിപിക്കുന്നത് ,ടാഗോർ കൃതികളിൽ അതിന്റെ സ്ഥാനവും മറ്റും വർണിച്ചു കൊണ്ട് . അത്ര തന്നെയേ ഉണ്ടായിരുന്നുള്ളൂ അവിടെ . കുറച്ചു മാറി , രണ്ടു നാടൻ പാട്ടുകാരെ കണ്ടു , നമ്മുടെ നാട്ടിലെ പുള്ളുവൻ പാട്ട് പോലെ എന്തോ ഒന്ന് പാടുന്നുണ്ട് , കുറച്ചു നേരം അതും ശ്രേവിച്ചു അവിടെ നിന്നു. ആദിവാസി ജനവിഭാഗം , പ്രത്യേകിച്ചു സന്താൾ വിഭാഗം ഏറെ ഉള്ള പ്രദേശം ആണ് ഭീർഭൂം ജില്ല എന്ന് ഡ്രൈവർ പറയുന്നുണ്ടായിരുന്നു. അവർ അധിവസിക്കുന്ന പ്രദേശത്ത് കൂടെ ആണ് പ്രകൃതി ഭവൻ മ്യൂസിയത്തിലെക്കുള്ള വഴി.വികസനം തൊട്ടു തീണ്ടിയടില്ലാത്ത ,ഗ്രാവേൽ പാതകൾ നിറഞ്ഞ കുഗ്രമങ്ങൾ താണ്ടി , സോനജോരി വനമേഖലയും പിന്നിട്ടപ്പോഴാണ് , സനിബാരെർ ഹാറ്റീൽ എത്തിയത് .ശനിയാഴ്ച്ച മാത്രം നടക്കുന്ന മേള ആണത് .ഞങ്ങൾ എത്തുമ്പോഴേക്കും വില്പനക്കാർ,വന്നു തുടങ്ങിയട്ടെ ഉണ്ടായിരുന്നുള്ളൂ , തിരക്കും കൂടി വരുന്നുണ്ട് . കൈത്തറി , കരകൌശല വസ്തുകളുടെ ഒരു വൈവിധ്യ ശേഖരം തന്നെ ഉണ്ട് അവിടെ . മനസിണിങ്ങിയ കുറച്ചു വാങ്ങിച്ചു അവിടിന്നു മടങ്ങി
പ്രകൃതി ഭവനിലേക്ക് ആണ് അടുത്ത യാത്ര - പ്രകൃതി പ്രതിഭാസങ്ങളുടെയും , ജീവ ജാലങ്ങളെയും , നമ്മുടെ പൂർവ്വികരും പ്രകൃതിയും തമ്മിൽ ഉള്ള ആത്മബെന്ധങ്ങളുടെയും ഒക്കെ നെർചിത്രങ്ങൽ മരപ്പലകയിന്മേൽ മനോഹരമമായി കൊത്തിവെച്ചിരിക്കുന്നു , അവയെ പറ്റി കൂടുതൽ പഠിക്കാൻ ജിജ്ഞാസ ഉണ്ടാവുന്ന തരത്തിൽ തന്നെ .അതിൽ തന്നെ കൂടുതലും കവിയുടെ മക്കളിൽ ഒരാളായ രതീന്ദ്രനാഥ ടാഗോരിന്റെതാണ് കലാസ്രിഷ്ടികൾ ആണ് . പ്രകൃതി ഭവൻ പിന്നിടുമ്പോൾ മണി മൂന്നര കഴിഞ്ഞിരുന്നു. നമ്മുടെ ദാദ തിരക്ക് കൂട്ടുന്നുണ്ടാരുന്നു , നാല് മണിക്ക് മുൻപ് അടുത്ത സ്ഥലത്ത് എത്തിയില്ലേൽ ടിക്കറ്റ് കിട്ടില്ല എന്നും പറഞ്ഞ . അടുത്ത ലക്ഷ്യം ബല്ലവപുർ വന്യ ജീവി സങ്കേതം ആയിരുന്നു , പ്രത്യേകിച്ചും കലമാൻ വർഗ്ഗത്തിന് വേണ്ടി ഉള്ളു സംരക്ഷണ കേന്ദ്രം . 20 രൂപ ടിക്കറ്റ് എടുത്തു അകത്തു കയറി , കുറെ ചുറ്റി കറങ്ങി ,അവിടെ ഇവിടെ ആയി കുറെ മാൻകൂട്ടത്തെ ഒക്കെ കണ്ടു . മൊത്തത്തിൽ ഒരു നിരാശ , കുറെ പ്രതീക്ഷിച്ചു വന്നിട്ട് ആയത് കൊണ്ടായിരിക്കും . പാർക്കിന്റെ നോക്കിനടതിപ്പ് ഒക്കെ മോശം ആയാണ് തോന്നിയെ , ഒന്ന് മനസ്സ് വെച്ചിരുന്നേൽ മികവുറ്റതാക്കം എന്നൊരു തോന്നൽ .
അവിടം പിന്നിട്ടു അവസാന ലക്ഷ്യം ആയ, ടാഗോറിന്റെ ജീവാത്മാവും പരമാത്മാവും എന്ന് വിശേഷിപ്പിക്കാവുന്ന വിശ്വ ഭാരതി കാപസിലേക്ക് . ഇന്നേ വരെ കണ്ട മറ്റെല്ലാ വിദ്യാഭാസസ്ഥപ്പനങ്ങളിൽ നിന്നെല്ലാം വിശ്വ ഭാരതിയെ വേറുറ്റതാക്കുന്നത് ഇവിടുത്ത പ്രകൃതിയോടിണങ്ങി ചേർന്നുള്ള കെട്ടിടങ്ങളുടെ രൂപകല്പനയും ,പഠന രീതിയും ഒക്കെ ആണ് .വൃക്ഷ നിബിടം ആണിവിടെ , അവിയേ കൃത്യമായി പരിപാലിക്കുന്നും ഉണ്ട് . ടാഗോർ മൂസിയം ആണ് പ്രധാന ആകർഷണ കേന്ദ്രം . ദേവന്ദ്രനാഥ് ടാഗോർ മുതൽ രതീന്ദ്ര നാഥ് ടാഗോർ വരെ ഉള്ള ധീഷ്ണശാലികളുടെ , കലാ - സാമൂഹ്യ പരിവർത്തന രംഗത്ത് മുഖമുദ്ര പതിപിച്ച ഒരു കുടുംബത്തിന്റെ ചരിത്രം മൊത്തം വർണിച്ചിരിക്കുന്നു ഇവിടെ . അതും വരും തലമുറയ്ക്ക് അവർ ആരായിരുന്നു എന്നും ബംഗാളി നവോർഥാനതിലും , സാഹിത്യത്തിലും അവരുടെ പങ്ക് എന്തായിരുന്നു എന്ന് അറിയാനും ഉതുകും വിധം തന്നെ .
യാത്ര മതിയാക്കി ബോല്പൂർ സ്റ്റെഷിനിലെക്കു പോകുമ്പോഴേക്കും പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യ കിരണങ്ങൾ ചുവന്നു തുടങ്ങിയിരിന്നു . കിളി നാദം കെട്ടും ഇളം കാറ്റ് ആസ്വദിച്ചും , മരച്ചുവടകൾ തരുന്ന ശാന്തതയിൽ കുറെ നേരം കൂടെ ഇരിക്കണം എന്നും ഉണ്ടായിരുന്നും , മടക്കയാത്രക്ക് ഈ റൂട്ടിൽ ട്രെയിനുകൾ കുറവാണെന്ന ബോദ്ധ്യം ഞങ്ങളെ ആ ഉദ്യമത്തിൽ നിന്നകറ്റി . തിരക്കേറിയ ബോല്പ്പൂർ മാർകെട്ടിലൂടെ അതിസമർത്ഥം ആയി വളഞ്ഞും തിരിഞ്ഞും നമ്മുടെ ദാദ ട്രെയിൻ എത്തുന്നതിനു അഞ്ചു മിനിട്ട് മുൻപ് സ്റ്റേഷനിൽ എത്തിച്ചു . അമ്പതു രൂപ ടിപ്പും കൊടുത്തു ഞങ്ങൾ ബോല്പൂരിനോട്‌ വിടവാങ്ങി . ഗണദേവത എക്സ്പ്രെസിൽ ഹൌറയിലേക്ക് . 11 കഴിഞ്ഞു മണിക്ക് ഹൌറക്കടുത്തു ബേലൂർ സ്റ്റേഷൻ എത്തിയപ്പോഴേക്കും അങ്ങിങ്ങ് നിന്ന് ആർപ്പുവിളികളും കരിമരുന്നു പ്രയോഗവും കണ്ടപ്പോഴേ തോന്നി , ഹൂഗ്ലി നദിക്കപ്പുറെ ഈടെൻ ഗാർഡനിൽ ഇന്ത്യ വെന്നികൊടി പാറിച്ചു എന്ന് . ചിരവൈരികൾക്ക് എതിരെ ഉള്ള ഇന്ത്യയുടെ ജയത്തേക്കാൾ , കളി കഴിഞ്ഞു വരുന്ന ക്രിക്കെറ്റ് പ്രേമികളെ ക്കൊണ്ട് ജനനിബിടം ആവാൻ പോകുന്ന ഹൌറ സ്റ്റേഷനെ പറ്റിയും നില്കാൻ പോലും ഇടം കിട്ടത്ത വണ്ണം തിരക്കവാൻ പോകുന്ന ആഹെമെദാബാദ് എക്സ്പ്രെസിന്റെ ജനറൽ കമ്പാർട്ട്മെന്റിനെയും പറ്റി ഉള്ള ആകുലതയും ആയിരുന്നു അപ്പോൾ ഞങ്ങളുടെ മനസിലൂടെ ഓടി കൊണ്ടിരുന്നത്.