ക്രികെറ്റും ദേശീയതയും .
അങ്ങനെ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് സെമി ഫൈനൽ മത്സരവും കഴിഞ്ഞിരിക്കുന്നു , വീറോടെ പൊരുതി എങ്കിലും ഭാഗ്യദേവത കരീബിയക്കാരുടെ ഒപ്പം ആരുന്നു എന്ന് വേണം അനുമാനിക്കാൻ . വന്ഖാടെയുടെ പച്ചപ്പിൽ വീണുടഞ്ഞത് ദശലക്ഷങ്ങളുടെ പ്രാർഥനയും പ്രതീക്ഷകളും ആയിരുന്നു . മത്സരം കഴിഞ്ഞു കണ്ണീരോടെ തലതാഴ്ത്തി മടങ്ങുന്ന ടീമിന്റെ ഇതേവരെ ഉള്ള പ്രകടനത്തിൽ നെടുംതൂൺ ആയി നിന്ന വിരാട് കോഹ്ലിയുടെ ഹൃദയസ്പർശി ആയ ചിത്രം ക്രികെറ്റ് എന്താണെന്ന് അറിയാത്തവരെ പോലും ഈറനണിയിക്കാൻ പോന്നതാണ്
പലയിടത്തും പറഞ്ഞു കേൾക്കാറുള്ളതാണ് ഭാഷ,മത,സംസ്കാര വൈവിദ്യവും ഉപദേശീയതകൾ കൊണ്ട് സമ്പന്നവും ആയ ഇന്ത്യ പോലെ ഒരു രാഷ്ട്രത്തെ ഒരുമിപ്പിച്ചു നിർത്തുന്ന രണ്ടു ഘടകങ്ങളിൽ ഒന്നാണ് ക്രികെറ്റ് എന്ന് , മറ്റൊന്ന് ബോളിവുഡും .ആമുഖം അവസാനിപ്പിച്ചു കാര്യത്തിലേക്ക് കടക്കാം . ക്രികെറ്റ് രാജ്യത്ത് ഏറ്റവു പ്രചാരം ഉള്ള കായിക വിനോദം ആണ് .
കൌമാരത്തിൽ ക്രികെറ്റ് എന്നാൽ അടക്കാൻ ആവാത്ത ആവേശം ആയിരുന്നു .സച്ചിനും സെവങ്ങും ,ദ്രാവിഡും ഒക്കെ അടങ്ങുന്ന താര സമ്പന്നമായ ഒരു സ്വപ്ന നിര കളിച്ച കാലഘട്ടത്തിൽ ജനിക്കാനയത് മഹാഭാഗ്യം ആയി കരുതി പോന്ന ലക്ഷകണക്കിന് കൌമാരക്കാരിൽ ഒരാൾ ആയിരുന്നു നമ്മളും .TV ക്ക് മുന്നിൽ പ്രാർത്ഥ നയോടെ ഇരുന്ന കാലം .എത്ര മാറിയിരിക്കുന്നു ക്രികെറ്റിനോടുള്ള കാഴ്ച്ചപാട് എന്നാലോചിച്ചു ആശ്ച്ചര്യപെടാറുണ്ട് ഇപ്പോൾ .പത്രം മറിച്ചു നോൽക്കുമ്പോൾ അവസാന പേജിലെ തലകെട്ടിൽ ഒതുങ്ങും ഇപ്പോഴത്തെ ക്രികെറ്റിനെ കുറിച്ചുള്ള അറിവ്.
ഇന്നലെ കണ്ട രണ്ടു വാർത്തകൾ ആണ് ഈ കുറിപ്പ് എഴുതാൻ ഇടയാക്കിയത് . ഒന്ന് അങ്ങ് വടക്ക് , കാശ്മീരിൽ നിന്നാണ് , NIT ശ്രീനഗറിൽ നിന്ന് , ഇന്ത്യ വിണ്ടീസ് കളിക്കിടെ വിണ്ടീസിനു ജയ് വിളിച്ച കാശ്മീരികളും , അതിനെ എതിർത്ത മറ്റു വിദ്യാർത്ഥികളും തമ്മിൽ ഉള്ള സംഘര്ഷം മൂർധന്യാവസ്തയിൽ എത്തിയത് മൂലം കോളേജ് അനിശ്ചിത കാലതെക് അടച്ചിടുക ആണെന്ന വാർത്ത.മറ്റൊന്ന് അങ്ങ് കിഴക്ക് , ബംഗ്ലാദേശീന്നാണ് ,ഇന്ത്യ പരാജ യപെട്ടതിൽ ആഹ്ലാദം പ്രകടിപിച്ചു മുഷ്ഫിക്കർ രഹീം ഇട്ട സ്റ്റാസും അതിനു ഇന്ത്യക്കാരുടെ പൊങ്കാലയും .
ക്രികെറ്റിൽ ജയ് വിളിക്കുന്നത് ആണോ രാജ്യസ്നേഹത്തിന്റെ അടിസ്ഥാനം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ട് ഉണ്ട്. ഫുട്ബോളിൽ നമ്മൾ അർജെന്റീനക്കും ബ്രസീലിനും , ജെർമനിക്കും വേണ്ടിയും ആർത്തു വിളിക്കുമ്പോൾ ആരും രാജ്യ ദ്രോഹി പട്ടം ചാർത്തി കൊടുക്കാറില്ലലോ , പിന്നെ എങ്ങനെ ആണ് ക്രികെറ്റ് വ്യത്യസ്തം ആകുന്നതു ?
ഈ അളവുകോൽ വെച്ചാണ് എങ്കിൽ ഞാനും രാജ്യദ്രോഹി പട്ടത്തിനു അർഹൻ ആണെന്ന് തോനുന്നു , കാരണം ഇപ്പോൾ ഒരിക്കൽ പോലും ക്രികെറ്റിൽ ഇന്ത്യ ജയിക്കണം എന്ന ആഗ്രഹം ഉണ്ടാക്കാൻ കഴിയുന്നില്ല , എത്ര ആത്മാർത്ഥം ആയി ആഗ്രഹിച്ചിട്ടും .ആ നിലവാരത്തിലേക്ക് എത്തിച്ച കാര്യങ്ങൾ തീർത്തും സാമ്പത്തിക പരം ആണ് താനും .
ഒരിക്കെലെങ്കിലും , ഇത് വായിക്കുന്ന ഒരാളെങ്കിലും ആലോചിക്കാർ ഇല്ലേ 120 കോടി ജനങ്ങൾ അധിവസിക്കുന്ന രാജ്യം ആയിട്ടും ലോകന്തര മേള ആയ ഒളിമ്പിക്സിൽ നമ്മുടെ മെഡൽ ശേഖരം എന്ത് കൊണ്ടാണ് എപ്പോഴും ഒറ്റ അക്കത്തിൽ ആയി പോകുന്നത് എന്ന് . വയനാടിന്റെ അത്ര പോലും ജനസംഖ്യ ഇല്ലാത്തതും , ആലപുഴയുടെ അത്ര പോലും വിസ്താരം ഇല്ലതുമായ ദ്വീപ സമൂഹങ്ങളും . പട്ടിണിയോടു മല്ലിട്ട് ജീവിതം തള്ളി നീക്കുന്ന സബ് സഹാറൻ രാജ്യങ്ങളും വരെ എന്ത് കൊണ്ടാണ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ മുകളിൽ എത്തുന്നത് എന്ന് ?
ഉത്തരം ഒന്നേയുള്ളൂ , കായിക മേഖലയിലെ കെടുംകാര്യസ്ഥതയും , ക്രികെറ്റിനു കൊടുക്കുന്ന അമിത പ്രാധാന്യവും തന്നെ .
IPL കൂടെ എത്തിയതോട് കൂടി ധനാട്യമായി ഇന്ത്യൻ ക്രികെറ്റ് , കള്ള പണകാരുടെയും വാതു വെപ്പ് കാരുടെയും വിഹാര കേന്ദ്രവും ആയി .പണം എറിഞ്ഞു കളിക്കുന്ന ക്രിറ്റിന്റെ പുറത്തും ഇന്ത്യക്ക് ഒരു കായിക ലോകം ഉണ്ട് എന്ന് പലരും മറക്കുന്നു . ഒളിമ്പിക്സോ , ഏഷ്യൻ ഗയ്മ്സോ , കോമൺ വെൽത്ത് ഗെയിമ്സോ വാന്നാൽ മാത്രം നമ്മളും മാധ്യമങ്ങളും മാത്രം ഓർത്തെടെക്കുന്ന കുറെ ആത്മാക്കൾ ഉണ്ട് ഇവിടെ .എന്നേലും ആവരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാനോ , അവർക്ക് പരിശീലനത്തിന് ആവിശ്യംമായ ആയ സഹായങ്ങൾ ചെയ്തു കൊടുക്കാനോ ക്രികെറ്റിന്റെ അതി പ്രേസരതിനടയിൽ നമ്മൾ ശ്രേമിചിട്ടുണ്ടോ ? ഉണ്ടായിരുന്നു എങ്കിൽ ഒളിമ്പിക് ഗ്രാമങ്ങളിൽ ത്രിവർണ്ണ പതാക പാറി പറന്നെനെ , അത് കണ്ടു മനസ്സിൽ നിന്ന് സ്വതസിദ്ധമായി വരേണ്ടത് ആണ് രാജ്യതെകുറിച്ചുള്ള അഭിമാനം , അല്ലാതെ അഞ്ചും മൂന്നും എട്ടു പേർ കളിക്കുന്ന, അന്താരാഷ്ട്ര വിനോദം എന്ന് ഇപ്പോഴും കുറെ പേർ വിശ്വസിക്കുന്ന ഒരു കളിയിൽ , ഒരാൾ പന്ത് ബൌണ്ടറി കടത്തിയാൽ മാത്രം ഉണരേണ്ടത് അല്ല രാജ്യ സ്നേഹം ,അത് കണ്ടു രൊമാഞ്ച പുളകിതൻ ആവത്തവൻ രാജ്യ ദ്രോഹിയും അല്ല
അത് കൊണ്ട് ഇന്ത്യ ലോക കപ്പ്ന്റെ ഫൈനലിൽ എത്താതെ പുറത്തു പോയതിൽ ആതമാർത്മായി സന്തോഷിക്കുന്നു . ജനങ്ങൾക്ക് അവകാശപെട്ട , അവരുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും വിനിയോഗിക്കപെടെണ്ട നികുതി പണം , കളിയിലൂടെയും പരസ്യത്തിലൂടെയും കിട്ടിയ പണം കൊണ്ട് കോടീശ്വരൻ മാരായ , നികുതി വെട്ടിപിനു കുപ്രസിദ്ധി ആര്ജിച്ചവരും ആ കൂട്ടത്തില ഉണ്ട് താനും ,ക്രികെറ്റു കളിക്കാർക് പ്രോത്സാഹന സമ്മാനം ആയി കൊടുക്കാൻ മത്സരിക്കുന്ന സർക്കാരുകൾ ഉള്ള ഈ രാജ്യത്ത് അത് തെറ്റാണ് എന്ന് പറയുന്നത് ചിലപ്പോൾ രാജ്യദ്രോഹത്തിന്റെ പരിധിയിൽ ചേർത്തപെട്ടേക്കാം .ഇന്ത്യൻ കായിക മേഖല എന്നാൽ ക്രികെറ്റു മാത്രം അല്ല എന്ന് ഭരണാധികാരികളും , വിവിഡ കായിക സംഘടനകളുടെ തലപത്തു ഇരിക്കുന്ന രാഷ്ടീയ മേലാളന്മാരും അവരുടെ ഉപജാപ സംഘങ്ങൾക്കും എന്ന് ബോധോദയം ഉണ്ടാവുന്നോ അന്നേ രാഷ്ട്രത്തിന്റെ കായിക പുരോഗതി സാധ്യം ആവും . ഇനിയൊരു ഒളിമ്പിക്സ് വേദിയിൽ നിന്ന് കൂടെ തല താഴ്ത്തി മടങ്ങാതിരികട്ടെ എന്ന് പ്രതീക്ഷിക്കുന്നു ,ശുഭ പര്യവസാനം